Duration 18:9

മുഹമ്മദ് നബി ചരിത്രം - (Part 5) | മക്കയുടെയും കഅബയുടെയും ചരിത്രം | By Arshad Tanur

27 208 watched
0
710
Published 29 Apr 2020

മുഹമ്മദ് നബി (ﷺ) - (ഭാഗം 5) - പഴയകാല മക്കയുടെയും പരിശുദ്ധ കഅബയുടെയും ചരിത്രം...!! റസൂലുല്ലാഹി (ﷺ)യുടെ ചരിത്രം പഠിക്കുമ്പോൾ നാം നിർബന്ധമായും പഠിച്ചിരിക്കേണ്ട ചരിത്രമാണ് മക്കയുടേതും പരിശുദ്ധ കഅബാലയം നിലവിൽ വന്നതുമായ ചരിത്രം...!! ഈ ചരിത്രങ്ങൾ അറിയണമെങ്കിൽ ഇബ്രാഹിം (അ)ൻ്റെയും ഭാര്യ ഹാജർ (അ)ൻ്റെയും മകൻ ഇസ്മായിൽ (അ)ൻ്റെയും ചരിത്രങ്ങളിലൂടെ ഒന്ന് പോകേണ്ടത് നിർബന്ധത്തമാണ്. കാരണം ഇന്ന് നമ്മൾ കാണുന്ന പരിശുദ്ധ കഅബാലയം നിലവിൽ വന്ന ചരിത്രം ഇങ്ങനെയാണ്...!! ഇബ്രാഹിം (അ)നും ഭാര്യ ഹാജർ (അ)നും ഒരു മകൻ ജനിക്കുന്നു. അവന് ഇസ്മായിൽ (അ) എന്ന് പേര് നൽകി. അങ്ങനെ ഒരിക്കൽ അല്ലാഹു ഇബ്രാഹിം (അ)നോട് പറഞ്ഞു: തൻ്റെ ഭാര്യയേയും പിഞ്ചുകുഞ്ഞായ ഇസ്മായിലിനെയും കൂട്ടി മക്കയിലേക്ക് പോയി അവിടെ ഒരു മരുഭൂമിയിൽ അവരെ കൊണ്ടുപോയി ആക്കി ഇബ്രാഹിം (അ) മാത്രം തിരിച്ചുവരണം...!! തിരിച്ചു വരുമ്പോൾ ഹാജർ (അ) ഒരുപാട് ചോദിച്ചു: അല്ലയോ ഇബ്രാഹിം (അ) ഈ വിജനമായ മരുഭൂമിയിൽ എന്നേയും ഈ പിഞ്ചു പൈതലിനേയും ഉപേക്ഷിച്ചുകൊണ്ട് അങ്ങ് എങ്ങോട്ടാണ് പോകുന്നത്. ഇബ്രാഹിം (അ)നോട് ഒരുപാട് തവണ ഇതേ ചോദ്യം ഹാജർ (അ) ചോദിച്ചുവെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല...!! അവസാനം ഹാജർ (അ) ചോദിച്ചു: അല്ലാഹു പറഞ്ഞതു പ്രകാരം ആണോ ഇബ്രാഹിം താങ്കൾ ഇങ്ങനെ ചെയ്യുന്നത്..? ഇബ്രാഹിം (അ) അതേ എന്നു പറഞ്ഞു. അപ്പോൾ ഹാജർ (അ) പറഞ്ഞു: എങ്കിൽ താങ്കൾ പൊയ്‌ക്കോളൂ... അല്ലാഹു ഞങ്ങളെ ഒരിക്കലും കൈവിടുകയില്ല എന്നെനിക്ക് ഉറപ്പാണ്...!! അങ്ങനെ ആ വിജനമായ, പച്ചപ്പില്ലാത്ത, ഒരു തുള്ളി വെള്ളംപോലും ഇല്ലാത്ത ആ മരുഭൂമിയിൽ ദിവസങ്ങളോളം ഹാജർ (അ) തൻ്റെ പിഞ്ചു കുഞ്ഞിനേയും കൂട്ടി കഴിഞ്ഞു. അവസാനം അവരുടെ കയ്യിലെ വെള്ളമെല്ലാം തീർന്നു, കുഞ്ഞു ഇസ്മായിൽ ദാഹിച്ചു കരയാൻ തുടങ്ങി...!! തൻ്റെ കുഞ്ഞിൻ്റെ കരച്ചിൽ കണ്ട ഹാജർ (അ) അവനെ കിടത്തി അടുത്തുള്ള സഫ-മർവ്വ പർവ്വതങ്ങളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും 7 തവണ ഓടികൊണ്ട് നോക്കി ആരെങ്കിലും ആ വഴി വരുന്നുണ്ടോ, ഒരിറ്റു വെള്ളമെങ്കിലും ആ വിജനമായ പ്രദേശത്ത് കിട്ടാനുണ്ടോ എന്ന്..? എന്നാൽ ആ വിജനമായ, പച്ചപ്പില്ലാത്ത സ്ഥലത്തു ആര് വരാനാണ്, എങ്ങനെ വെള്ളം ഉണ്ടാകാൻ..? എന്നാൽ പ്രപഞ്ച നാഥനായ അല്ലാഹു കണക്കാക്കിയത് പ്രകാരമല്ലേ കാര്യങ്ങൾ നീങ്ങു. പെട്ടെന്ന് ഹാജർ (അ) വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അങ്ങോട്ട് ഓടി...!! പോയിനോക്കുമ്പോൾ തൻ്റെ പിഞ്ചുപൈതൽ ഇസ്മായിൽ (അ)നെ കിടത്തിയ സ്ഥലത്ത് ആ പിഞ്ചുപൈതൽ കാലിട്ടടിച്ച ഭാഗത്തുനിന്ന് ഒരു ഉറവ പൊട്ടി വെള്ളം പായുകയാണ്, അപ്പോൾ ഹാജർ (അ) ആ ഉറവയോട് പറഞ്ഞു സം-സം (ഒഴുക്ക് നിർത്തൂ)...!! Speech By: Mohamed Arshad Tanur /c/MercifulAllah https://www.facebook.com/mercifulallah1 https://www.instagram.com/merciful_allah കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Category

Show more

Comments - 58